എങ്കക്കാട് റെയിൽവേ ഗേയ്റ്റ് ഒഴിവാക്കാൻ മേൽപ്പാലമോ അടിപ്പാതയോ ഉടനെ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ റെയിൽവേ ഗേയ്റ്റിനു സമീപം കൂട്ടധർണ്ണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി.കെ അജിത്കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലംകോൺഗ്രസ് പ്രസിഡന്റ് എ എസ് ഹംസ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിജോകുരിയൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡൻ്റുമാരായ പി ജെ രാജു, ടി വി സണ്ണി തെക്കുംകര മണ്ഡലം പ്രസിഡന്റ് തോമസ് പുത്തൂർ ‘ശങ്കരൻ കുട്ടി, കെ ടി ജോയ് ശശി മഗലം ബാബുരാജ് കണ്ടേരി, വർഗീസ് വാകയിൽ, അബൂബക്കർ സന്ധ്യകൊടയ്ക്കാടത്ത്,പ്രിൻസ് ചിറയത്ത്,കുട്ടൻ മച്ചാട് ജോയൽ മഞ്ഞില ജിജിസാംസൺ, കൃഷ്ണൻകുട്ടി കമലം ശ്രീനിവാസൻ രമണി പ്രേമദാസൻ നബീസ നാസറലി അഡ്വ. ശ്രീദവി ഉണ്ണികൃഷ്ണൻ രാജഗോപാൽ സിദ്ധിക്ക്, സൈറബാനു, ബിജുകൃഷ്ണൻ ബിജു ഇസ്മായിൽ ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. മാർച്ച് 1മുതൽ എങ്കക്കാട് റെയിൽവേ ഗേയ്റ്റിനു മുന്നിൽ അനിശ്ചിതകാല റിലെ സത്യാഗ്രഹം തുടങ്ങുമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.എസ് ഹംസ അറിയിച്ചു