പൈങ്കുളത്ത് നിർദിഷ്ട അടിപ്പാതയ്ക്ക് പകരം മേൽപ്പാലം നിർമിക്കാൻ റെയിൽവേ ബോർഡ് അനുമതി ലഭിച്ചതായും പദ്ധതിയുടെ രൂപരേഖ ഉടൻ പൂർത്തിയാകുമെന്നും റെയിൽ വികസന കോർപറേഷൻ അധികൃതർ അറിയിച്ചു. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുൾ റഹ്മാൻ , മന്ത്രി കെ രാധാകൃഷ്ണൻ , പൊതുഭരണ സെക്രട്ടറി കെ ആർ ജ്യോതിലാൽ, റെയിൽ കോർപറേഷൻ എം ഡി വി അജിത് കുമാർ , എക്സിക്യൂട്ടിവ് ഡയറക്ടർ ജയകുമാർ, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എഞ്ചിനീയർ അശോക് കുമാർ എം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ലക്കിടി മേൽപ്പാലത്തിന്റെ സ്ഥല പരിശോധനാ നടപടികൾ ഉടനെ പൂർത്തിയാക്കാനും മുള്ളൂർക്കര മേൽപ്പാലത്തിന്റെ അനുമതിക്കായി റെയിൽവേയ്ക്ക് കത്ത് നൽകാനും തീരുമാനിച്ചു.