കൊടുങ്ങല്ലൂർ താലൂക്കില്‍ ചെന്ത്രാപ്പിന്നി ചാമക്കാല പാറാശ്ശേരി വേലു മകൻ മോഹനന്‍റെ ഓടിട്ട വീടിന്മേൽ തൊട്ടടുത്ത പറമ്പിലെ തെങ്ങ് വീണ് മേൽക്കൂരയ്ക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായി, ആളപായമില്ല. ചാവക്കാട് താലൂക്കില്‍ പാവറട്ടി വില്ലേജിൽ പെൻമാട്ട് വീടില്‍ വേലായുധന്‍റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു. അന്നകര വില്ലേജിൽ ശക്തമായ മഴയെ തുടർന്ന് സമീപത്ത് ഉള്ള ക്വാറിയിൽ നിന്നുള്ള വെള്ളം 4 വീടുകളിൽ കയറിയി, ഈ കുടുംബങ്ങളെ സുരക്ഷിതമായി അയൽ വീടുകളിൽ മാറ്റി പാർപ്പിച്ചിട്ടുണ്ട്.