weather

സംസ്ഥാനത്ത് ഒരാഴ്ചകൂടി മഴ തുടരും

Published

on

സംസ്ഥാനത്ത് ഒരാഴ്ചകൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ. ശക്തമായ മഴയിൽ അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രതവേണം. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിന് മുകളിൽ നിലനില്കുന്ന അന്തരീക്ഷചുഴിയാണ് മഴയ്ക്ക് കാരണമെന്നും തിരുവനന്തപുരം ഐഎംഡി ഡയറക്ടർ കെ സന്തോഷ്.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾക്കേർപ്പെടുത്തിയ വിലക്ക് കർശനമായി പാലിക്കണമെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മലയോരമേഖലയിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version