സ്ഥാനമൊഴിയുന്ന ഇന്ത്യൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാത്രി 7 മണിയ്‌ക്കാണ് അദ്ദേഹം സംസാരിക്കുക. ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും അദ്ദേഹത്തിന്റെ പ്രസംഗം തത്സമയം ജനങ്ങൾക്ക് കേൾക്കാം. ദൂരദർശനിലൂടെ ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷിലും സംപ്രേഷണം ചെയ്തതിന് ശേഷം രാത്രി 9:30 ഓടെ പ്രാദേശിക ഭാഷകളിൽ പ്രസംഗം സംപ്രേഷണം ചെയ്യുമെന്ന് രാഷ്‌ട്രപതി ഭവൻ വ്യക്തമാക്കി.