കാപ്പാട് മാസപ്പിറവി കണ്ടതോടെ ഇന്ന് റമദാൻ വ്രതം ആരംഭിച്ചു. ഇനിയുള്ള ഒരുമാസക്കാലം ഇസ്ലാം മത വിശ്വാസികൾക്ക് വ്രത ശുദ്ധിയുടെ ദിനങ്ങളായിരിക്കും. മതസൗഹാര്‍ദത്തിന്റെയും പരിശുദ്ധിയുടേയും കൂടിച്ചേരലുകളുടെയും ദിവസങ്ങളാണ് ഇനിയുള്ള മുപ്പത് ദിനങ്ങള്‍.ഭക്ഷണപാനിയങ്ങൾ ഉപേക്ഷിച്ച് പ്രാർത്ഥനകളിൽ മുഴുകുന്ന ദിനങ്ങളായിരിക്കും ഇസ്ലാം മതവിശ്വാസികൾക്ക് റമദാൻ മാസം. ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് റമദാൻ വ്രതം ആരംഭിക്കുന്നത്. യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ റമദാൻ വ്രതം വ്യാഴാഴ്ചയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.