തൃശൂർ രാമവർമ്മപുരം ഗവ.എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയയാളെ പോലീസ് വിട്ടയച്ചതിനെ ചൊല്ലിയുള്ള തർക്കം പോലീസും വിദ്യാർത്ഥികളുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തുടർന്ന് പോലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരുന്ന വിദ്യാർഥികൾ പോലീസ് അഭ്യർഥിച്ചിട്ടും പിരിഞ്ഞു പോയില്ല. ഇതോടെ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി വീശി. വിദ്യാർത്ഥികളുടെ കനത്ത പ്രതിഷേധത്തിനു ഒടുവിൽ വിദ്യാർത്ഥികളുടെ ആവശ്യത്തിന് ഒടുവിൽ പോലീസ് വഴങ്ങി. വിദ്യാർത്ഥിനിയെ ശല്യം ചെയ്തയാൾ വിയ്യൂർ ജയിലിലെ ജീവനക്കാരനാണെന്ന് വിദ്യാർത്ഥികളുടെ ആരോപണം. സംഭവത്തിൽ കേസെടുക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയതിനെ തുടർന്ന് വിദ്യാർഥികൾ പിരിഞ്ഞുപോയി. ലാത്തി ചാർജിൽ പരിക്കേറ്റ വിദ്യാർഥികളെ തൃശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.