Kerala

എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സംഭവം: പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല.

Published

on

എകെജി സെന്‍ററിൽ ബോംബെറിഞ്ഞ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മുഖം നഷ്ടപ്പെട്ട സർക്കാർ ശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ശ്രമമാണ് ബോംബാക്രമണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . സംഭവം നടന്ന് അധികം കഴിയും മുമ്പ് തന്നെ ഇതിന് പിന്നിൽ കോൺ​ഗ്രസാണെന്ന് എല്‍ഡിഎഫ് കൺവീനർ പറഞ്ഞു. പൊലീസിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും ഗുരുതര വീഴ്ചയാണിത്. അക്രമം തടയാനുള്ള ഉത്തരവാദിത്തം ഭരിക്കുന്ന പാർട്ടിക്കാണ്. സ്വർണകടത്ത് അഴിമതി മറയ്ക്കാനുളള സര്‍ക്കാര്‍ നടപടിയാണിതെന്നും ഇക്കാര്യത്തിൽ എല്‍ഡിഎഫ് നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.സെമി കേഡർ എന്നാൽ അക്രമിക്കാനുള്ള ആഹ്വാനമല്ല. അങ്ങനെ ആക്രമണം നടത്താൻ കെപിസിസി പ്രസിഡന്‍റ് പറഞ്ഞിട്ടില്ല. കെപിസിസി ഓഫീസ് ആക്രമിച്ചത് ആരാണെന്നും എപ്പോഴും പൊലീസ് നിരീക്ഷണമുള്ള ഒരു സ്ഥലത്ത് ഇത് നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു. സെമി കേഡർ എന്നാൽ അക്രമിക്കാനുള്ള ആഹ്വാനമല്ല. അങ്ങനെ ആക്രമണം നടത്താൻ കെപിസിസി പ്രസിഡന്‍റ് പറഞ്ഞിട്ടില്ല. കെപിസിസി ഓഫീസ് ആക്രമിച്ചത് ആരാണെന്നും എപ്പോഴും പൊലീസ് നിരീക്ഷണമുള്ള ഒരു സ്ഥലത്ത് ഇത് നടക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version