വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 22 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ . തൃശൂർ ഏനാമാവ് ചിരുകണ്ടത്ത് ആദർശ് (23) നെയാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2018 ജൂലൈയിൽ പെൺകുട്ടിക്ക് പുസ്തകം കൊടുക്കാനെന്ന വ്യാജേന പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു പീഡനം. കുട്ടിയുടെ മാതാപിതാക്കൾ പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.