News

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഡിജിപിയായി രശ്മി ശുക്ല

Published

on

മഹാരാഷ്ട്രയിലെ പൊലീസ് ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഓഫീസർ രശ്മി ശുക്ല വ്യാഴാഴ്ച ചുമതലയേറ്റു. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് രശ്മി ശുക്ല. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

1988 ബാച്ചിലെ ഉദ്യോഗസ്ഥയായ അവർ മുമ്പ് ഡെപ്യൂട്ടേഷനിൽ സിആർപിഎഫ് ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടിരുന്നു. ശുക്ല 2024 ജൂണിൽ വിരമിക്കും, അതിനാൽ അവരുടെ കാലാവധി നിലവിൽ 6 മാസമായിരിക്കും, എന്നാൽ ഇത് സർക്കാരിന് നീട്ടാവുന്നതാണ്.

ഡിസംബർ 29 ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) യോഗം ചേർന്നിരുന്നു.ഡിജിപി തസ്തികയിലേക്കു 3 ഉദ്യോഗസ്ഥരുടെ പേരുകളാണ് പരിഗണിക്കപ്പെട്ടത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇതനുസരിച്ച് വ്യാഴാഴ്ചയാണ് ശുക്ലയുടെ നിയമനത്തിന് സർക്കാർ ഉത്തരവിറക്കിയത്.

Advertisement

Trending

Exit mobile version