Malayalam news

റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു

Published

on

വേതന പരിഷ്‌കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ഇ – പോസ് ഇല്‌ക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാർ ഉടൻ പരിഹരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ റേഷൻ വിതരണ മേഖല നേരിടുന്ന പ്രതിസന്ധികൾ സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ചാണ് വ്യാപാരികൾ സമരത്തിനൊരുങ്ങുന്നത്. അടിക്കടി ഉണ്ടാകുന്ന ഇ -പോസ് മെഷ്യീൻ തകരാർ റേഷൻ വിതരണം താളം തെറ്റിക്കുന്നുവെന്നും റേഷൻ വാങ്ങുന്നവരുടെ എണ്ണവും ഗണ്യമായി കുറഞെന്നും വ്യാപാരികൾ പറയുന്നു.

Trending

Exit mobile version