പണപെരുപ്പം പരിഹരിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും റിപ്പോ നിരക്ക് അര ശതമാനം കൂട്ടി. ഇതോടെ ഭവന-വാഹന വായ്പയുടെ പലിശനിരക്ക് വർദ്ധിക്കും. റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. ഉയര്‍ന്ന പണപ്പെരുപ്പമാണ് രാജ്യം നേരിടുന്നതെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.