Kerala

ഉത്രാട ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന

Published

on

ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇത്തവണ 117 കോടിക്കാണ് മദ്യം വിറ്റത്. ഇക്കുറി നാല് ഔട്ട്ലെറ്റുകളില്‍ ഒരു കോടിയിലധികം രൂപയ്ക്ക് മദ്യവില്‍പ്പന നടത്തിയിട്ടുണ്ട്. കൊല്ലം ആശ്രാമം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 1 കോടി ആറ് ലക്ഷം രൂപയുടെ വില്‍പ്പന . ഇരിങ്ങാലക്കുട, ചേര്‍ത്തല, കോര്‍ട്ട് ജംഗ്ഷന്‍, പയ്യന്നൂര്‍, തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളിലും വലിയ വില്‍പ്പനയാണ് നടന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തെ കൊറോണ ഇടവേളയ്ക്ക് ശേഷം മദ്യവില്‍പ്പനയില്‍ വലിയ കുതിപ്പ് ഉണ്ടായതായി അധികൃതരും പറയുന്നു. കഴിഞ്ഞ വര്‍ഷം 85 കോടിയുടെ മദ്യമാണ് ഉത്രാട ദിനത്തില്‍ വിവിധ ഔട്ട്ലെറ്റുകള്‍ വഴി വിറ്റത്. അതാണ് ഇക്കുറി 117 കോടിയിലേക്ക് കുതിച്ചുയര്‍ന്നത്. ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളിലായി 624 കോടിയുടെ മദ്യവും വിറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടി രൂപയായിരുന്നു. മദ്യ വില്‍പ്പനയില്‍ നിന്നും 550 കോടി രൂപയാണ് നികുതി ഇനത്തില്‍ ഇക്കുറി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version