ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചു.രണ്ടുവർഷംമുമ്പ്
വൃക്കമാറ്റിവെച്ചതിനെത്തുടർന്ന് പ്രസാദ് വിശ്രമത്തിലായിരുന്നു.
മാസങ്ങൾക്ക് മുൻപ് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് നടത്തിയ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചിരുന്നു. കുറേനാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.1993ൽ കുട്ടികൾക്കായുള്ള
ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടകസംവിധാനകനുമായിരുന്ന പ്രസാദ്
സിനിമാലോകത്തെത്തുന്നത്.2003ൽ കിളിച്ചുണ്ടൻ മാമ്പഴമെന്ന മോഹൻലാൽ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായി. ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാര്യ- സനിത പ്രസാദ്