പ്രശസ്ത സാഹിത്യകാരൻ നാരായൻ (82) അന്തരിച്ചു. കൊച്ചി സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹത്തിൻ്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് പ്രധാന സാഹിത്യസംഭാവന. പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമായ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് ആ വിഭാഗത്തിൽ നിന്നു വരുന്ന നാരായൻ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള ‘കൊച്ചരേത്തി’ എന്ന കൃതിയ്ക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ മറ്റ് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.