ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് തെക്കുംകര ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ചെപ്പാറ റോക്ക് ഗാര്‍ഡന്‍. ഏക്കറുകണക്കിന് പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന പാറകളും മുനിയറകളും ജലാശയങ്ങളും ടൂറിസ്റ്റുകേന്ദ്രത്തിന്‍റെ മനോഹാരിത വിളിച്ചോതുന്നു. തന്മൂലം ധാരാളം വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷണം, താമസം, ശുചിത്വം എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഒരുകോടി രൂപ ചെലവഴിച്ചാണ് വഴിയോര വിശ്രമകേന്ദ്രം ഒരുക്കുന്നത്. വഴിയോര വിശ്രമകേന്ദ്രത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം വടക്കാഞ്ചേരി എം.എല്‍.എ സേവ്യാര്‍ ചിറ്റിലപ്പിള്ളി നിര്‍വ്വഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ട് വി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അജി ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വി സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എസ് വിനയന്‍, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എം.കെ ശ്രീജ, വി.ആര്‍ രാധാകൃഷ്ണന്‍, വി.ജി ദീപു പ്രസാദ്, പുഷ്പ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.