Malayalam news

ശിവരാത്രി ദിനത്തിൽ മദ്യശാലകൾ തുറക്കുന്നതിന് നിയന്ത്രണം.

Published

on

എറണാകുളം ആലുവയിൽ ശിവരാത്രി ദിനത്തിൽ മദ്യശാലകൾ തുറക്കുന്നതിന് നിയന്ത്രണം. ബിയർ വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പതിനെട്ടാം തീയതി രാവിലെ 6 മുതൽ 19 ഞായർ ഉച്ചയ്ക്ക് 2 മണിവരെ തുറക്കരുതെന്ന് കളക്ടർ നിർദേശം നൽകി
ശിവ പഞ്ചാക്ഷരീമന്ത്ര ജപവും പൂജയുമായി ജില്ലയിലെ മഹാദേവ ക്ഷേത്രങ്ങൾ ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി. 18നാണ് മഹാശിവരാത്രി. എന്നാൽ മിക്ക ക്ഷേത്രങ്ങളിലും 17 മുതൽ ആഘോഷത്തിനു ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ശിവ ക്ഷേത്രങ്ങളും ഉത്സവ നിറവിലാണ്. മറ്റു ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും നടക്കും. ശിവരാത്രി വ്രതമനുഷ്ഠിക്കുന്നവർക്ക് മിക്ക ക്ഷേത്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.അതേസമയം ശിവരാത്രിയോടനുബന്ധിച്ച് ശനി, ഞായർ ദിവസങ്ങളിൽ കൊച്ചി മെട്രോ സർവീസ്‌ നീട്ടി. ആലുവയിൽ ബലിതർപ്പണത്തിന് എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ്‌ നടപടിയെന്ന്‌ കെഎംആർഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Trending

Exit mobile version