മദ്യം കഴിച്ച യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ഏറി വരുന്നതിനാലാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം.യാത്രക്കാരുടെ കൈവശമുള്ള മദ്യം വിമാനത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിമാനത്തില്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടാല്‍ തന്ത്രപൂര്‍വ്വം നിഷേധിക്കണമെന്നും എയര്‍ ഇന്ത്യയുടെ പുതിയ നയത്തില്‍ പറയുന്നു.എയര്‍ ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര സര്‍വീസില്‍ യാത്രക്കാര്‍ മദ്യം കഴിച്ചു മോശമായി പെരുമാറിയത്, എയര്‍ലൈന്‍ രാജ്യത്തെ യാത്ര വ്യോമ മേഖലാ നിയന്ത്രകരായ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജിസിഎ, നെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു എയര്‍ ഇന്ത്യക്ക് കഴിഞ്ഞ ദിവസം ഡിജിസിഎ പിഴ ശിക്ഷ നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.