പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ റിട്ടയേർഡ് എസ് പി. എം.ഹരിദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട്ടെ പൊതുശ്മശാനത്തിൽ നടക്കും.