ഡോ. പൽപ്പു ഫൌണ്ടേഷൻ മാനേജിങ് ട്രസ്‌റ്റിയും ജീവകാരുണ്യ പ്രവർത്തകനുമായ റിഷി പൽപ്പുവിനെ എങ്കക്കാട് ദേശം ആദരിച്ചു. ഡോ. പൽപ്പു ഫൌണ്ടേഷന്റെ ആസ്ഥാനത്തു നടന്ന ചടങ്ങിൽ എങ്കക്കാട് ദേശം പ്രസിഡന്റ് ബാബു പൂക്കുന്നത്ത് പൊന്നാടയണിയിച്ച് ഫലകം നൽകി ആദരിച്ചു. ചടങ്ങിൽ എങ്കക്കാട് ദേശം ജനറൽ സെക്രട്ടറി പി. ആർ. സുരേഷ് കുമാർ, എങ്കക്കാട് ദേശം പൂരക്കമ്മിറ്റി ചീഫ് കോഡിനേറ്റർ പി. ജി രവീന്ദ്രനും പങ്കെടുത്തു.