തിരുവനന്തപുരം വെള്ളായണിയില്‍ ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ കവർച്ച. ആള്‍ദൈവം ചമഞ്ഞെത്തിയവരാണ് സ്വര്‍ണവും പണവും കവര്‍ന്ന് കടന്നു കളഞ്ഞത്. വെള്ളായണി സ്വദേശി വിശ്വംഭരനാണ് കവർച്ചയ്ക്ക് ഇരയായത്. ഇയാളുടെ പരാതിയെ തുടർന്ന് നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുമാണ് വെള്ളായണി സ്വദേശിയിൽ നിന്ന് ആള്‍ദൈവം ചമഞ്ഞെത്തിയവർ കവർന്നത്. കളിയിക്കാവിള സ്വദേശി വിദ്യയ്ക്കും സംഘത്തിനുമെതിരെയാണ് പരാതി.