ശബരീശ ദര്‍ശന പുണ്യംതേടി ഭക്തജന ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തീര്‍ഥാടകരാല്‍ നിറഞ്ഞ് ശബരിമല. മകരജ്യോതി ദര്‍ശനം സാധ്യമാകുന്ന ശബരിമലയിലെ പ്രധാന ഇടങ്ങളിലെല്ലാം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ജ്യോതി ദര്‍ശനം കാത്ത് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീര്‍ഥാടകര്‍ തമ്പടിച്ച് തുടങ്ങി.