Malayalam news

ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി സന്നിധാന പൂജയിൽ നിന്ന് വിട്ട് നിൽക്കും. പകരം തന്ത്രി കണ്ഠരര് രാജീവർ

Published

on

അമ്മാവൻ്റെ മരണത്തെ തുടർന്നാണ് ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി പൂജ കർമ്മങ്ങളിൽ നിന്ന് മാറി നിൽക്കുന്നത്. ജയരാജൻ നമ്പൂതിരിയുടെ അമ്മയുടെ സഹോദരൻ കിഴക്കേ പെരിങ്ങോട്ടുകര ചെറുമുക്ക് മനയ്ക്കൽ സി കെ ജി നമ്പൂതിരിയാണ് മരിച്ചത്. പകരം പൂജാകർമ്മങ്ങൾ നിർവ്വഹിക്കുന്നതിനായുള്ള ചുമതല തന്ത്രി കണ്ഠരര് രാജീവർ ഏറ്റെടുത്തു. കൂടാതെ ശബരിമലയിൽ ദർശനത്തിന് കൂടുതൽ പേർ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ തീര്‍ത്ഥാടനത്തിന് എത്തുന്ന വയോധികര്‍ക്കും കുട്ടികൾക്കും ഇന്ന് മുതൽ പ്രത്യേക ക്യൂ ന‌പ്പാക്കും. നടപ്പന്തൽ മുതലാണ് പുതിയ ക്യൂ നടപ്പാക്കുന്നത്. കുട്ടികൾക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. തിരക്കുള്ള സമയങ്ങളിൽ കുട്ടികളേയും വയോധികരേയും ഭിന്നശേഷിക്കാരേയും പതിനെട്ടാം പടിയിലേക്ക് കടത്തിവിടുന്നതടക്കം സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version