തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു. മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തിക്ക് താക്കോലും ഭസ്മവും നൽകി. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചു.ഭക്തർ പതിനെട്ടാംപടി കയറി തുടങ്ങി.ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല.