മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനമായി ശബരിമല നട അടച്ചു. തിരുവാഭരണങ്ങളുമായി രാവിലെ ആറ് മണിയോടെ വാഹകസംഘം പതിനെട്ടാം പടിയിറങ്ങിയതോടെയാണ് ശബരിമല നടയടച്ചത് അശുദ്ധിയെത്തുടർന്ന് പന്തളത്ത് നിന്നും രാജപ്രതിനിധി തിരുവാഭരണഘോഷയാത്രയിൽ ഇല്ലാതിരുന്നതിനാൽ രാജപ്രതിനിധിയുടെ ചടങ്ങുകളൊന്നും രാവിലെ ഇല്ലാതെയാണ് നടയടച്ചത്.
വ്യാഴാഴ്ച രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം മാളികപ്പുറത്ത് ഭൂതഗണങ്ങൾക്കായുളള ഗുരുതി ചടങ്ങ് നടന്നു. ശേഷം ഇന്ന് നടയടച്ചതോടെ ദേവസ്വംബോർഡിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വരുമാനം നേടിയ തീർത്ഥാടന കാലത്തിനാണ് സമാപനമായത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കണക്ക് പ്രകാരം 312 കോടി രൂപയാണ് ഇത്തവണ നടവരവ്.