ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീ കോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല.ശേഷം തുലാം ഒന്നായ ഒക്ടോബർ 18 ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും.തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും.5.30 ന് മണ്ഡപത്തിൽ മഹാഗണപതിഹോമം നടക്കും.പുലർച്ചെ 5.15 മുതൽ നെയ്യഭിഷേകം ആരംഭിക്കും.7.30 ന് ഉഷപൂജയ്ക്ക്‌ശേഷം പുതിയ ശബരിമല,മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.ആദ്യം ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പാണ് നടക്കുക.