Kerala

നിറപുത്തരി പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും

Published

on

ഈ വര്‍ഷത്തെ നിറപുത്തരി പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ഓഗസ്റ്റ് നാലിന് പുലര്‍ച്ചെ 5.40 നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകള്‍ നടക്കുക. നാലിന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ശബരിമല നിറപുത്തരി പൂജയ്ക്കുള്ള നെല്‍ക്കറ്റകള്‍ ചെട്ടികുളങ്ങര ക്ഷേത്രപരിസരത്തെ പാടത്ത് നിന്നാണ് കൊയ്‌തെടുത്തത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന്‍ നെല്‍ക്കറ്റകള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച്.കൃഷ്ണകുമാറിന് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version