Malayalam news

ശബരിമലയിൽ വരുമാനം 52 കോടി കവിഞ്ഞു

Published

on

മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കവിഞ്ഞു. അപ്പം,അരവണ വിൽപ്പനയിലാണ് ഏറ്റവും കൂടുതൽ വരുമാനമുണ്ടായത്. തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സ്പോട്ട് ബുക്കിങ് തുടങ്ങി. അരവണ ക്ഷാമം വരില്ലെന്നും കുടിവെള്ള വിതരണത്തിൽ അടക്കമുള്ള അപാകതകൾ പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മണ്ഡല കാലം തുടങ്ങി ആദ്യ 10 ദിവസത്തെ ശബരിമല വരുമാനം 52,55,56,840 രൂപയാണ്.
കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഭക്തജന പ്രവാഹമാണ് ശബരിമലയിൽ. മണ്ഡലകാല തീർഥാടനം ആരംഭിച്ച് 11 ദിവസം ആകുമ്പോൾ 6 ലക്ഷത്തോളം തീർഥാടകർ ശബരിമലയിൽ തീർഥാടനം നടത്തിയെന്നാണ് ഔദ്യോഗികമായ കണക്ക്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ മണ്ഡല കാലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്തിരുന്നത്. എന്നാൽ അതുമാറി ഇന്നാണ് ഏറ്റവും കൂടുതൽ തീർഥാടകർ ഓൺലൈനായി ബുക്ക് ചെയ്‌ത ദിവസം. 90,000 തീർഥാടകരാണ് ഓൺലൈനായി ബുക്ക് ചെയ്‌തത്‌.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version