കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ എങ്കക്കാടിന് അഭിമാന നിമിഷം. മലയാള നോവലിസ്റ്റും, ചെറുകഥാകൃത്തുമായ വി.എം. ദേവദാസിന്റെ ‘വഴി കണ്ടു പിടിക്കുന്നവർ’ എന്ന കൃതിക്കാണ് മികച്ച ചെറുകഥയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചത്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെട്ട എങ്കക്കാട് ഗോകുലം വീട്ടിൽ മോഹനൻ – ജയശ്രീ ദമ്പതികളുടെ മകനായ വി.എം. ദേവദാസ്’ . ഇപ്പോൾ ചെന്നൈയിൽ ഒരു ഐ.ടി.കമ്പനിയിൽ ജോലി ചെയ്യുന്നു. പന്നിവേട്ട എന്ന നോവലിന് 2010ൽ മനോരമ നോവൽ കാർണിവൽ അവാർഡ്, 2011 ൽ ചന്ദ്രിക ആഴ്ചപതിപ്പിൻ്റെ കഥാപുരസ്ക്കാരത്തിനും (ത്രിബത്ത്), 2018ൽ അവനവൻ തുരുത്ത് എന്ന കഥാസമാഹാരത്തിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്ക്കാരവും, 2019ൽ ഡി. ശ്രീമാൻ നമ്പൂതിരി സാഹിത്യ പുരസ്ക്കാരം, 2021ൽ കെ.എ. കൊടുങ്ങല്ലൂർ മാധ്യമം സാഹിത്യ പുരസ്ക്കാരം, 20 22 ൽ ഏറ്’ എന്ന കഥാസമാഹാരത്തിന് തോപ്പിൽ രവി സ്മാരക സാഹിത്യ പുരസ്ക്കാരം എന്നു വേണ്ട ചെറുതും വലുതുമായ ഒട്ടേറെ പുരസ്ക്കാരങ്ങൾക്ക് അർഹനായ വ്യക്തിയാണ് വി.എം. ദേവദാസ്. ഭാര്യ നിഷാ ദേവദാസ് , ഗൗതം ദേവദാസ് , ഗയ ദേവദാസ് എന്നിവർ മക്കളാണ്. ചെന്നൈയിലാണ് താമസം.