രക്താർബുദ രോഗിക്കായി മൂലകോശം നൽകിയാണ് 22-കാരനായ മെഡിക്കൽ വിദ്യാർഥി മാതൃകയായത്. രണ്ടുവർഷംമുമ്പ് കോളേജിൽ നടത്തിയ ക്യാമ്പിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രിലിൽ ബെംഗളൂരുവിലെത്തിയാണ് നൽകിയത്.മറ്റുള്ളവർക്ക് പ്രചോദനവും മാതൃകയുമാകുമെന്ന പ്രതീക്ഷയിലാണ് സായി. അർബുദരോഗികൾക്ക് സഹായമാകാൻ കൂടുതൽപ്പേർ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് കെ.എം.സി.ടി. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. മൂന്നാംവർഷ വിദ്യാർഥിയായ സായി സച്ചിൻ.