Local

പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ സൈ്വൻ ഫീവർ ബീഹാറിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പടരുന്നു.

Published

on

സൈ്വൻ ഫീവർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികൾ, പന്നി മാംസം-മാംസ ഉത്പന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവ റോഡ്/ റെയിൽ/വ്യോമ/ കടൽമാർഗം കൊണ്ടുപോകുന്നതിനും വരുന്നതിനും ഒരു മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദി പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് ഇൻഫെക്ഷിയസ് ആൻഡ് കൺടേജിയസ് ഡിസീസസ് ഇൻ അനിമൽസ് ആക്ട് സെക്ഷൻ 6(1) , 10 (1) എന്നിവ പ്രകാരമാണ് നടപടി. ചെക്‌പോസ്റ്റുകളിൽ ഇതു സംബന്ധിച്ച് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version