കീഴ്വായ്പ്പൂർ പോലീസ് ആണ് മുൻ മന്ത്രിക്കെതിരെ കേസെടുത്തത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് നടപടി. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നത്. മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. മലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ നടത്തിയ പ്രസംഗം വിവാദമായതോടെ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.