മുള്ളുർക്കര ഇരുന്നിലം കോട് മഹാദേവ ക്ഷേത്രത്തിൽ സനാതന ധമ്മപഠനശാലക്ക് തുടക്കമായി. രാമായണം ഭഗവത്ഗീത മറ്റു ഹിന്ദു പുരാണങ്ങൾ എന്നിവ വിഷയമാക്കുന്നതിന് വേണ്ടിയാണ് 10 വയസ്സ് മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സൗജന്യമായി പഠന ക്ലാസ് നടത്തുന്നത് എല്ലാ ഞായറാഴ്ചയും കാലത്ത് 9 മണി മുതൽ 10 മണി വരെയാണ് ക്ലാസുകൾ ഞായറാഴ്ച നടന്ന ക്ലാസ് ക്ഷേത്രം തന്ത്രി കരുമത്ര വിജയൻ തന്ത്രികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു ക്ഷേത്രസംരക്ഷണസമിതി പ്രസിഡണ്ട് പി എസ് രാഘവൻ അധ്യക്ഷത വഹിച്ചു സ്വാമി നികിലാനന്ദ സ്വരസ്വതി ഷാജി വരവൂർ സെക്രട്ടറി എം വി ദേവദാസ് ട്രഷറർ കെ വി ദേവദാസ് മറ്റു ക്ഷേത്ര ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു ക്ലാസിൽ പങ്കെടുക്കാനായി നിരവധി കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ എത്തിയിരുന്നു