പാർട്ടി സംസ്ഥാന ഘടകത്തിന്‍റെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പവാറിന്‍റെ ആഹ്വാനം. പാർട്ടി അംഗങ്ങളോട് അടുത്ത രണ്ടര വർഷത്തിനുള്ളിൽ ജനങ്ങളുമായി ബന്ധപ്പെടാനും അവർ നേരിടുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിടാൻ അവരെ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ഇപ്പോൾ പാർലമെനന്‍ററി ജനാധിപത്യത്തെ ആക്രമിക്കുകയാണ്. ഇത് നേരത്തെ മധ്യപ്രദേശിൽ ആയിരുന്നു, ഇപ്പോൾ മഹാരാഷ്ട്രയിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട് അധികാരം ഏറ്റെടുത്ത ജനങ്ങളെ വശത്താക്കി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇപ്പോൾ ഈഡി ,സി ബി ഐ, മറ്റ് അന്വേഷണ ഏജൻസികൾ എന്നിവ എതിരാളികളെ ലക്ഷ്യം വയ്ക്കാനാണ് കേന്ദ്രം ഉപയോഗിക്കുന്നത്. എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും പവാർ പറഞ്ഞു