സൗദിയുടെ പൈതൃകവും പാരമ്പര്യവും വളർച്ചയുമെല്ലാം വിളിച്ചോതുന്ന ദൃശ്യാവിഷ്കാരത്തെ ഇതിനകം സ്വദേശികളും വിദേശികളുമുൾപ്പടെ ഇരു കയ്യും കൈ നീട്ടി സ്വീകരിച്ചു കഴിഞ്ഞു.തൊന്നൂറ്റി രണ്ടാം ദേശീയദിന ആഘോഷത്തിലാണ് സൗദി അറേബ്യ. കടൽ കടന്നെത്തിയ മലയാളികൾ ഉൾപ്പടെയുള്ളവരെ ഹൃദയത്തോട് ചേർത്ത് വെച്ച പോറ്റമ്മയായ സൗദി അറേബ്യയോടുള്ള ഐക്യദാർഢ്യവും സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടവകാശി മുഹമ്മദ് ബിൻ സൽമാന് അഭിനന്ദനങ്ങളും നേർന്ന് കൊണ്ടാണ് ദമാമിലെ ഒരു കൂട്ടം കലാകാരന്മാർ ഒരുക്കിയ, ഖൽബിയാ സൗദി എന്ന ആൽബം ആരംഭിക്കുന്നത്.അന്നം തരുന്ന അതിവിശാലമായ രാജ്യത്തിന്റെ വിസ്മയിപ്പിക്കുന്ന പ്രകൃതി ഭംഗിയും വികസന കുതിപ്പുമെല്ലാം വിവരിക്കുന്ന ഖൽബീ യാ സൗദി ആൽബം പ്രവാസി കൂടിയായ സ്പീഡ്ക്സ് ബാവയാണ് നിർവ്വഹിച്ചിരിക്കുന്നത്. അറബിയിലും മലയാളത്തിലുമുള്ള വരികൾ തീർത്തത് ജുബൈർ ഫൈസി പുന്നക്കാടും കെ.വി.എം മൻസൂർ പോട്ടൂരുമാണ്. നിസാം തളിപ്പറമ്പാണ് സംഗീതം നിർവ്വഹിച്ചിക്കുന്നത്.മെഹ്റുന്നിസ നിസാം, സിഫ്റാൻ നിസാം, നൂറി നിസാം എന്നിവരാണ് ഗാനങ്ങൾ ആലപിച്ചതും അഭിനയിച്ചതും. ദമാം റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലചിത്ര സംവിധായകൻ ബൈജു കൊട്ടാരക്കരയാണ് ഖൽബീയാ സൗദി ആൽബത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്.