Malayalam news

മാസപ്പിറവി കണ്ടു. വ്യാഴാഴ്ച മുതൽ റംസാൻ വ്രതാരംഭം …

Published

on

വ്യാഴാഴ്ച റമദാൻ വ്രതാരംഭം. സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും ഖലീലുൽ ബുഖാരി തങ്ങളുമാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്നാട് കുളച്ചിലിലുമാണ് മാസപ്പിറവി കണ്ടത്.
ഇസ്ലാം മതവിശ്വാസികൾക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. സമൂഹ നോമ്പുതുറയും ദാന ധർമങ്ങളുമായി ഉദാരതയുടെ മാസമായാണ് മുസ്‌ലിംകൾ റമദാനെ കാണുന്നത്.
പുണ്യങ്ങളുടെ പൂക്കാലമെന്നാണ് റമദാൻ അറിയപ്പെടുന്നത്. പകൽ ഭക്ഷണ പാനീയങ്ങളുപേക്ഷിച്ചും രാത്രിയിൽ സമൂഹ നമസ്‌കാരവും പ്രാർഥനയുമായി കഴിച്ചു കൂട്ടിയും ഒരു മാസക്കാലം. പലയിടങ്ങളിൽ മാസപ്പിറ കണ്ടതോടെ ഖാദിമാർ റമദാൻ പ്രഖ്യാപിച്ചു. പ്രാർഥനകളും സദ്ചര്യകളുമായി വിശ്വാസിയുടെ സമ്പൂർണ സംസ്‌കരണമാണ് നോമ്പിലൂടെ നടക്കുന്നത്.

Trending

Exit mobile version