Business

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കല്‍; പുതിയ നിയമവുമായി എസ്ബിഐ

Published

on

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുക ഇനി പണ്ടത്തെ പോലെ അത്ര എളുപ്പമായിരിക്കില്ല. സുരക്ഷയുടെ ഭാഗമായി ഒരു കടമ്പ കൂടി കടക്കേണ്ടി വരും. പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒടിപി കൂടി നൽകേണ്ടി വരും. പതിവ് പോലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഈ പ്രക്രിയയിൽ പറയത്തക്ക മാറ്റങ്ങളില്ല. പക്ഷേ പണം വരുന്നതിന് മുൻപ് മൊബൈലിൽ ഒരു ഒടിപി വരും. ഈ ഒടിപി എടിഎം മെഷീനിൽ നൽകിയാൽ മാത്രമേ പണം വരികയുള്ളു. എല്ലാ ട്രാൻസാക്ഷനും ഇത്തരത്തിൽ ഒടിപി നൽകേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിൻവലിക്കലുകൾക്ക് മാത്രം ഒടിപി നൽകിയാൽ മതി. പുതിയ മാറ്റം വരുന്നതോടെ ഓൺലൈൻ പണത്തട്ടിപ്പ് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുമെന്നും അവരുടെ അനുവാദമില്ലാതെ പണം നഷ്ടപ്പെടില്ലെന്നും ബാങ്ക് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version