പുഴയ്ക്കല്‍ ബ്ലോക്കിലെ അടാട്ട്, തോളൂര്‍, കൈപ്പറമ്പ്, കോലഴി, അവണൂര്‍, മുളങ്കുന്നത്തുകാവ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഗവണ്‍മെന്റ്, എയ്ഡഡ്, സ്‌പെഷ്യല്‍, ടെക്‌നിക്കല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ 8,9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരും മറ്റ് ഏജന്‍സികളില്‍ നിന്ന് ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവരുമാകണം അപേക്ഷകര്‍. 800 ചതുരശ്ര അടിയില്‍ താഴെയുള്ള ഭവനങ്ങള്‍ക്കാണ് ആനുകൂല്യം. വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും ജാതി സര്‍ട്ടിഫിക്കറ്റ് (മൂന്ന് വര്‍ഷത്തി നുള്ളില്‍ ഉള്ളത്), വരുമാന സര്‍ട്ടിഫിക്കറ്റ് (ഒരുലക്ഷത്തില്‍ താഴെ), വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ പേരിലുള്ള കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീര്‍ണ്ണം 800 ചതുരശ്ര അടിയില്‍ താഴെ ആണെന്നുള്ള സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് കോപ്പി തുടങ്ങിയ രേഖകള്‍ സഹിതം അപേക്ഷ ജൂലൈ 27ന് 5 മണിക്ക് മുന്‍പ് പുഴയ്ക്കല്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം.