Malayalam news

61-ാം സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണക്കപ്പിനുള്ള പോരാട്ടം മുറുകുന്നു

Published

on

ആതിഥേയരായ കോഴിക്കോട് ഇത്തവണ നാട്ടുകാരെ സാക്ഷിയാക്കി കപ്പ് തിരിച്ചെടുക്കുമോ എന്നാണ് കലാസ്വാദകർ ഉറ്റുനോക്കുന്നത്.
നിലവിൽ 740 പോയിന്റുമായി കോഴിക്കോടാണ് മുന്നിൽ 739 പോയിന്റുമായി തൊട്ടുപിന്നിൽ കണ്ണൂരും 730 പോയിന്റുമായി പാലക്കാടും പിറകേയുണ്ട്.ഏഴുവർഷത്തിനുശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് എത്തുന്നത്. ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 14,000-ത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. 239 ഇനങ്ങളിലാണ് മത്സരം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version