വിവേകോദയം ഗേൾസ് സ്‌കൂളിൽ സ്വാതന്ത്ര്യ ദിനത്തിൻ്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് വീടുകളിൽ പതാക ഉയർത്തുന്നതിനായി മുഴുവൻ വിദ്യാർത്ഥികൾക്കും ദേശീയ പതാക വിതരണം നടത്തി. സ്കൂൾ പി ടി എയും മ്യുച്ചൽ സെർവ് ഗ്രൂപ്പ് ഓഫ് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് സ്കൂൾ മാനേജരും മുൻ നിയമസഭാ സ്പീക്കറുമായ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ വിദ്യാർത്ഥികൾക്ക് ദേശീയ പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.