ചേലക്കര എസ് എം ടി ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. കുറുമല കൂവക്കാട്ടിൽ കെ.പി. മാത്യുവിന്റെ മകൻ 14 വയസ്സുള്ളആന്റോ കെ മാത്യു ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ചേലക്കര എസ് എം ടി ഗവൺമെൻ്റ്ഹയർ സെക്കൻ്ററി സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. എൽസമ്മയാണ് മാതാവ്. ആൻസി, ഷിന്റോ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കുറുമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ വച്ച് നടക്കും.