മധ്യ വേനലവധിക്ക് ശേഷം വിദ്യാര്‍ഥികൾ ഇന്ന് സ്‌കൂളിലെത്തി. മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ് പുതിയതായി ഒന്നാം ക്ലാസിലെത്തിയത്. തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്ർറ് വിഎച്ച്എസ്എസ് സ്കൂളിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.