തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികന് പരുക്ക്. കരുവന്നൂർ ചിറമ്മൽ വീട്ടിൽ ജസ്റ്റിൻ പൗലോസിന് (42) ആണ് പരുക്കേറ്റത്. സ്‌കൂട്ടർ പൂർണമായും തകർന്നു. തൃശൂർ അശ്വനി ആശുപത്രിക്ക് സമീപമാണ് അപകടം. പരുക്കേറ്റ ജസ്റ്റിനെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടയർ പൊട്ടിത്തെറിച്ച സ്‌ഫോടന ശബ്ദം മേഖലയിൽ ജനങ്ങളെ പരിഭ്രാന്തരാക്കി.