93 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിൽ എത്തുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് തുടങ്ങി. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ തുടങ്ങിയ 14 ജില്ലകളിലെ 2.54 കോടി വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് റാണിപിലെ നിഷാൻ ഹൈസ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.