രാജ്യത്തിന്‍റെ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണെന്ന് മുൻ എം.പി സി.എൻ ജയദേവൻ പറഞ്ഞു. യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി രാജ്യ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ആഗസ്റ്റ് 15 മുതൽ 22 വരെ സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് യുവകലാസാഹിതി വടക്കാഞ്ചേരി സംഘടിപ്പിച്ച “സ്വാതന്ത്ര്യത്തിന്‍റെ ഏഴര പതിറ്റാണ്ട്” എന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടുപാറയിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ല സെക്രട്ടറി സി.വി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം സതീശൻ മുഖ്യ പ്രഭാഷണം നടത്തി. എം.ആർ സോമനാരായണൻ, ജോൺസൺ പോണല്ലൂർ, ഷീല മോഹനൻ, കെ .എ മഹേഷ്, കെ. പി തോമസ്, എം. എ വേലായുധൻ, എം. വി സുരേഷ് എന്നിവർ സംസാരിച്ചു.