Malayalam news

ശബരിമലയിൽ സുരക്ഷ കർശനമാക്കി

Published

on

ബാബറി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 30 വര്‍ഷം തികയുമ്പോൾ രാജ്യത്ത് സുരക്ഷ ശക്തമാക്കി. ശബരിമലയിൽ കേന്ദ്ര സേനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ആണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഭക്തരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ദർശനത്തിന് കടത്തി വിടുന്നത്. വന മേഖലയിൽ ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തി സന്നിധാനത്തെ തന്ത്ര പ്രധാന മേഖലകളിൽ അടക്കം പോലീസും കേന്ദ്ര സേനയും ചേർന്ന് സുരക്ഷാ വലയം തീർത്തിരിക്കുകയാണ്. ഭക്തരെ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ. പമ്പ മുതൽ സന്നിധാനം വരെ കേന്ദ്ര സേനയുടെ നിരീക്ഷണത്തിൽ ആകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version