അഖിലേന്ത്യാ കിസാൻ സഭയുടെ തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി അഖിലേന്ത്യ കിസാൻ സഭ വടക്കാഞ്ചേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി തൈ നടീൽ സംഘടിപ്പിച്ചു.പാർളിക്കാട് വച്ച് കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എം എൽ എ മൊയ്തീൻ കോളിഫ്ലവർ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കർഷക സംഘം വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി എം.ആർ അനുപ് കിഷോർ അദ്ധ്യക്ഷത വഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ടും കർഷക സംഘം ഭാരവാഹിയുമായ ടി.വി സുനിൽകുമാർ പി.മോഹൻദാസ് , വി.ബി.പീതാംബരൻ ,എം.എസ്.സിദ്ധൻ, പി.ആർ അരവിന്ദാക്ഷൻ, ഉമാ ലക്ഷ്മി, ബി ഷിറാസ് ,എം വേണുഗോപാൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ശീതകാല പചക്കറിയിനങ്ങളായ കാബേജ്, കോളി ഫ്ലവർ എന്നിവക്ക് പുറമെ തക്കാളി, വെണ്ട എന്നിവയും കൃഷിയിറക്കിയിട്ടുണ്ട്. തെക്കുംകര, മണലിത്ര , എരുമപ്പെട്ടി, വേലൂർ എന്നീ മേഖല കമ്മറ്റികളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് ആരംഭം കുറിച്ചു ഡിസംബർ 13, 14, 15, 16 തിയതികളിലാണ് അഖിലേന്ത്യ കിസാൻ സഭത്യശൂർ ജില്ലാ സമ്മേളനം നടക്കുക.