Local

ഷൊർണൂർ നഗരസഭ ഓഫീസിൽ ജപ്തി നടപടി

Published

on

ഷൊർണൂർ നഗരസഭ ഓഫീസിൽ ജപ്തി നടപടി. നഗരസഭയിലെ പാത നിർമാണ കരാറുകാരന് മുഴുവൻ തുകയും നൽകാത്തതിന്റെ പേരിലാണ് ഒറ്റപ്പാലം കോടതി ഇടപെടല്‍.നഗരസഭ ഓഫീസിലെ പത്ത് കമ്പ്യൂട്ടറുകൾ, എട്ട് മേശ, നാല് കസേര എന്നിവയാണ് കോടതി ജപ്തി ചെയ്തത്. കരാറുകാരനായ കുളപ്പുള്ളി കണയം നെടിയോടത്ത് യൂസഫ് ഹാജിയാണ് പരാതിക്കാരന്‍. 2013 ൽ പൂർത്തിയാക്കിയ പാത നിർമാണത്തിന്റെ തുകയായ മൂന്ന് ലക്ഷം രൂപ പൂർണമായി ലഭിച്ചില്ലെന്ന ഹർജി തീർപ്പാക്കിയാണ് ഒറ്റപ്പാലം മുൻസിഫ് കോടതി ഉത്തരവ്.അഞ്ച് വർഷത്തോളം കാത്തിരുന്നിട്ടും തുക ലഭിക്കാതായതോടെ 2018 ൽ യൂസഫ് ഹാജി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെടലിനെ തുടർന്ന് 2019 ൽ യൂസഫ് ഹാജിക്ക് നഗരസഭ 1,79,131 രൂപ നൽകി. ബാക്കി തുകയ്ക്കു വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ജപ്തി നടപടികൾ തടയണമെന്നാവശ്യപ്പെട്ട് നഗരസഭ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണ്. ജപ്തി ചെയ്ത ഉരുപ്പടികൾ രേഖപ്പെടുത്തിയ ശേഷം നഗരസഭയ്ക്കു വിട്ടു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version