ഓർമ്മകൾ നഷടപ്പെട്ട് പോയവരേ ഓർമ്മിയ്ക്കാനായി ഒരു ദിനമായിട്ടാണ് എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്ക പ്പെടുന്നത്. മേധാക്ഷയത്തേ അറിയൂ” അൽഷിമേഴ്സ് രോഗത്തേ അറിയൂ” എന്ന പ്രമേയം തന്നേയാണ് ഈ വർഷവും. അൽഷി മേഴ്സ് രോഗത്തേക്കുറിച്ച് അവബോധം സൃഷ്ടിക്കുക നേരത്തേ കണ്ടെത്തുക, തുടർ ചികിൽസ ഉറപ്പാക്കുക എന്നിവയാണ് ഈ ആചരണത്തിൻ്റെ പ്രധാന ലക്ഷ്യം. സർക്കാർ ആരോഗ്യ വകുപ്പിൻ്റെ കീഴിൽ അൽഷിമേ ഴ്സ് രോഗം കണ്ടെത്തുന്ന തിനും, ചികിൽസക്കുമായി വിവിധ സംവിധാന ങ്ങളുണ്ട്. മെഡിക്കൽ കോളേജ് ന്യൂറോളജി, സൈക്യാട്രി ഡിപ്പാർട്ട് മെൻ്റുകൾ, ജില്ല, ജനറൽ ആശുപത്രികളിലെ സൈക്യാട്രി യൂണിറ്റുകൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ പരിപാടി ക്ലീനിക്കുകൾ എന്നിവയി ലെല്ലാം ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.