തൃശ്ശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിയിരിപ്പുകാർക്കും ഓണസദ്യയൊരുക്കി സേവാഭാരതിയുടെ സ്നേഹസമ്മാനം കൃഷ്ണാ ബ്രദേഴ്സ് സ്ഥാപന ഉടമ.കൃ ഷ്ണദാസ്, വ്യവസായി.ഉണ്ണികൃഷ്ണൻ, എം.കെ.അശോകൻ എന്നിവർ ചേർന്ന് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ കോളേജിലേയും, നെഞ്ചുരോഗാശുപത്രിയിലേയും രണ്ടായിരത്തിൽപ്പരം രോഗികൾക്കും, കൂട്ടിയിരിപ്പുകാർക്കുമാണ് സേവാഭാരതിയുടെ വിഭവസമൃദ്ധ മായ ഓണസദ്യ നൽകിയത്. സേവാഭാരതി യൂണിറ്റ് സെക്രട്ടറി. പി.കെ. സുരേഷ്, ട്രഷറർ.മുരളീധരൻ ചക്കൂത്ത്, എം.വി. ത്യാഗരാജൻ, ഇ.വി. സന്ദീപ്, പി.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.